മഹാത്മാ എന്നു മൊഴിയുമ്പോള്‍
ഗുരുദേവിന്റെ ഗാന്ധിയെയോര്‍ക്കും;
ഫൂലെയെ ആരോര്‍ക്കും?
ഒക്ടോബര്‍രണ്ടു വരുമ്പോള്‍
ശാസ്ത്രി യെന്ന് ഓര്‍ക്കാറില്ലല്ലോ!
ഓര്‍ക്കരുത് !
ഓര്‍ത്താല്‍ ദളിതനുംദരിദ്രനും മനം കലക്കും.
നാരായണാ എന്ന് നമസ്ക്കരിക്കുമ്പോള്‍
ഗുരു നാരായണനെയാരോര്‍ക്കാന്‍ ?
നരനാം നാരായണനെയും?
ഓര്‍ക്കരുത്!
ഓര്‍ത്താല്‍ മനുഷ്യനായിപ്പോകും.
അയ്യപ്പാ എന്ന് ശരണം വിളിക്കുമ്പോള്‍
സഹോദരനെ ഓര്‍ക്കാറില്ലല്ലോ .
ഓര്‍ത്താല്‍ സെക്കുലര്‍സ്സ്വാമിയായിപ്പോകില്ലേ?
വിജയന്‍ എന്നുപറയുമ്പോള്‍
പിണറായിയെന്നല്ലാതെ
പാര്‍ത്ഥനെന്നുവരുമോ?
ഒവിയോ എമ്മനൊ ആകുമോ?
(എംഎന്‍ നമ്പ്യാരല്ല;
നമ്പ്യാരെന്നാല്‍ കുഞ്ചനുമല്ല.)
ആകരുത്!
മറിച്ചായാല്‍ സഹൃദയനായിപ്പോകും.
പാഞ്ചാലിയെന്നാല്‍ പടുവേശ്യയെന്നല്ലാതെ
പതിവ്രതയെന്നു വിചാരിക്കരുത്.
വിചാരിച്ചാല്‍ പെണ്ണുങ്ങളെ വിശ്വസിച്ചുപോകും;
സ്നേഹിച്ചുപോകും.
തമ്പുരാനെന്നാദരിക്കുമ്പോള്‍
ശക്തനെയോര്‍ക്കാം;
കുഞ്ഞിക്കുട്ടനെയരുത്.
സരസനായിപ്പോകും.
കുഞ്ഞാലിയെന്നോര്‍ക്കുമ്പോള്‍
കുട്ടിയെന്നല്ലാതെ
മരക്കാരെന്നേത് വിഡ്ഢിയോര്‍ക്കും?
ഓര്‍ത്താല്‍ അഭിമാനിയായ് പ്പോകില്ലേ?
ഓര്‍മ്മകളിങ്ങനെ ചേറിപ്പെറുക്കി
കതിരും പതിരും തിരിക്കാന്‍കഴിയുന്നത്
ഭാഗ്യം!
ഗുരുദേവിന്റെ ഗാന്ധിയെയോര്‍ക്കും;
ഫൂലെയെ ആരോര്‍ക്കും?
ഒക്ടോബര്‍രണ്ടു വരുമ്പോള്‍
ശാസ്ത്രി യെന്ന് ഓര്‍ക്കാറില്ലല്ലോ!
ഓര്‍ക്കരുത് !
ഓര്‍ത്താല്‍ ദളിതനുംദരിദ്രനും മനം കലക്കും.
നാരായണാ എന്ന് നമസ്ക്കരിക്കുമ്പോള്‍
ഗുരു നാരായണനെയാരോര്‍ക്കാന്‍ ?
നരനാം നാരായണനെയും?
ഓര്‍ക്കരുത്!
ഓര്‍ത്താല്‍ മനുഷ്യനായിപ്പോകും.
അയ്യപ്പാ എന്ന് ശരണം വിളിക്കുമ്പോള്‍
സഹോദരനെ ഓര്‍ക്കാറില്ലല്ലോ .
ഓര്‍ത്താല്‍ സെക്കുലര്‍സ്സ്വാമിയായിപ്പോകില്ലേ?
വിജയന്‍ എന്നുപറയുമ്പോള്‍
പിണറായിയെന്നല്ലാതെ
പാര്‍ത്ഥനെന്നുവരുമോ?
ഒവിയോ എമ്മനൊ ആകുമോ?
(എംഎന്‍ നമ്പ്യാരല്ല;
നമ്പ്യാരെന്നാല്‍ കുഞ്ചനുമല്ല.)
ആകരുത്!
മറിച്ചായാല്‍ സഹൃദയനായിപ്പോകും.
പാഞ്ചാലിയെന്നാല്‍ പടുവേശ്യയെന്നല്ലാതെ
പതിവ്രതയെന്നു വിചാരിക്കരുത്.
വിചാരിച്ചാല്‍ പെണ്ണുങ്ങളെ വിശ്വസിച്ചുപോകും;
സ്നേഹിച്ചുപോകും.
തമ്പുരാനെന്നാദരിക്കുമ്പോള്‍
ശക്തനെയോര്‍ക്കാം;
കുഞ്ഞിക്കുട്ടനെയരുത്.
സരസനായിപ്പോകും.
കുഞ്ഞാലിയെന്നോര്‍ക്കുമ്പോള്‍
കുട്ടിയെന്നല്ലാതെ
മരക്കാരെന്നേത് വിഡ്ഢിയോര്‍ക്കും?
ഓര്‍ത്താല്‍ അഭിമാനിയായ് പ്പോകില്ലേ?
ഓര്‍മ്മകളിങ്ങനെ ചേറിപ്പെറുക്കി
കതിരും പതിരും തിരിക്കാന്‍കഴിയുന്നത്
ഭാഗ്യം!
No comments:
Post a Comment