മാവേലി വാഴുന്ന ദേശമല്ലെങ്കിലും
മാനുഷര്‍ക്കൊന്നെന്ന ബോധമില്ലെങ്കിലും
ഓണം വരുമ്പോള്‍ മൃദുവായ് മനസ്സിലൊ-
രീണം മുഴങ്ങുമിപ്പോഴും.
തുമ്പി തന്‍ വര്‍ണങ്ങള്‍;
തുമ്പ തന്‍ പാല്‍ച്ചിരി;
ആകെച്ചിരിച്ചുകുഴഞ്ഞു കണ്ണീര്‍വന്നു
നാണിച്ചുനില്ക്കുന്ന താമരത്താരുകള്‍;
ഒച്ച വെച്ചെങ്ങും പറക്കുന്ന പക്ഷികള്‍;
ഒച്ചയില്ലാതെ പൊഴിയുന്ന തൂമഴ-
യപ്പോഴും പൊന്‍കാന്തി പോകാതിളംവെയില്‍.
ആമ്പല്‍ച്ചിരിയുള്ള തണ്ണീര്‍ത്തടങ്ങളും
പച്ചക്കരയുള്ള തോടും കുളങ്ങളും
ചാണക മുറ്റത്തെ വര്‍ണക്കളങ്ങളും
സ്വര്‍ണഭാരത്താല്‍ത്തളര്‍ന്ന നെല്‍പ്പാടവും
പുത്തനുടുപ്പിന്റെ ഹൃദ്യമാം ഗന്ധവും
കൂട്ടുകാരൊത്തു കളിച്ചുചിരിച്ചതു-
മോണക്കളികളില്‍ മത്സരിച്ചാര്‍ത്തതും
ഉച്ചയ്ക്കു വയറുനിറയെക്കഴിച്ചതും
അങ്ങകലത്തുള്ള കൊട്ടകയില്‍പ്പോയി
പ്രേംനസീര്‍ച്ചിത്രങ്ങള്‍ കണ്ടുരസിച്ചതും
രാത്രിയിലോണനിലാവുണ്ട് തൃപ്തിയായ്
നീര്‍ത്തിയ പായയില്‍ നീണ്ടുകിടന്നതും
ഓണംവരുമ്പോള്‍ മനസ്സിലൊരായിരം
ഓര്‍മകള്‍ ഓണമായെത്തുമന്നൊക്കെ-
യോണം സമൃദ്ധിതന്‍ഹര്‍ഷപ്രതീകം.
കാലം കൃഷിയുഗ, മന്നുള്ള ജീവിതം
കൂട്ടുകുടുംബത്തിലല്ലോയധിഷ്ടിതം.
ഇന്നു വിജ്ഞാനയുഗമെല്ലാറ്റിനും
പേപിടിപ്പിക്കുന്ന വേഗവും താളവും.
തങ്ങളില്‍ത്തങ്ങളില്‍ നേരിട്ടുകാണാതെ
ബന്ധപ്പെടുന്നവരായ് വിശ്വമാനവര്‍.
വെബ്ബിലൂടെത്തുന്ന രൂപവും ഭാഷയും
വ്യക്തം നിഴല്‍ക്കൂത്തുപോലായി ജീവിതം .
മയയാമീമഹാവിശ്വത്തിലതിലേറെ
മയമായ് മാറി മനുഷ്യ ന്റെജീവിതം.
ഇന്നന്യരാജ്യം സ്വദേശം, സ്വരാജ്യമോ
അന്യദേശംപോലോരവ്യക്ത ഭൂപടം.
എങ്കിലുമോണം വരുംപോഴൊരായിരം
ഓര്‍മകളൊന്നിച്ചുണരുന്നു മാനസേ.
ലക്കുകേട്ടോടുന്ന ജീവിതംപെട്ടെന്ന്
നിശ്ചലമായോരുമാത്ര നിന്നുപോം.
സംവല്‍സരത്തിലൊരിക്കലാണെങ്കിലും
സന്തോഷ മേകാന്‍വരും തിരുവോണമേ
മുങ്ങിക്കുളിച്ചുതൊഴുന്നൂ സവിസ്തരം
ഭംഗിമങ്ങാതെയിരിക്കട്ടെയോര്‍മകള്‍.
മാനുഷര്‍ക്കൊന്നെന്ന ബോധമില്ലെങ്കിലും
ഓണം വരുമ്പോള്‍ മൃദുവായ് മനസ്സിലൊ-
രീണം മുഴങ്ങുമിപ്പോഴും.
തുമ്പി തന്‍ വര്‍ണങ്ങള്‍;
തുമ്പ തന്‍ പാല്‍ച്ചിരി;
ആകെച്ചിരിച്ചുകുഴഞ്ഞു കണ്ണീര്‍വന്നു
നാണിച്ചുനില്ക്കുന്ന താമരത്താരുകള്‍;
ഒച്ച വെച്ചെങ്ങും പറക്കുന്ന പക്ഷികള്‍;
ഒച്ചയില്ലാതെ പൊഴിയുന്ന തൂമഴ-
യപ്പോഴും പൊന്‍കാന്തി പോകാതിളംവെയില്‍.
ആമ്പല്‍ച്ചിരിയുള്ള തണ്ണീര്‍ത്തടങ്ങളും
പച്ചക്കരയുള്ള തോടും കുളങ്ങളും
ചാണക മുറ്റത്തെ വര്‍ണക്കളങ്ങളും
സ്വര്‍ണഭാരത്താല്‍ത്തളര്‍ന്ന നെല്‍പ്പാടവും
പുത്തനുടുപ്പിന്റെ ഹൃദ്യമാം ഗന്ധവും
കൂട്ടുകാരൊത്തു കളിച്ചുചിരിച്ചതു-
മോണക്കളികളില്‍ മത്സരിച്ചാര്‍ത്തതും
ഉച്ചയ്ക്കു വയറുനിറയെക്കഴിച്ചതും
അങ്ങകലത്തുള്ള കൊട്ടകയില്‍പ്പോയി
പ്രേംനസീര്‍ച്ചിത്രങ്ങള്‍ കണ്ടുരസിച്ചതും
രാത്രിയിലോണനിലാവുണ്ട് തൃപ്തിയായ്
നീര്‍ത്തിയ പായയില്‍ നീണ്ടുകിടന്നതും
ഓണംവരുമ്പോള്‍ മനസ്സിലൊരായിരം
ഓര്‍മകള്‍ ഓണമായെത്തുമന്നൊക്കെ-
യോണം സമൃദ്ധിതന്‍ഹര്‍ഷപ്രതീകം.
കാലം കൃഷിയുഗ, മന്നുള്ള ജീവിതം
കൂട്ടുകുടുംബത്തിലല്ലോയധിഷ്ടിതം.
ഇന്നു വിജ്ഞാനയുഗമെല്ലാറ്റിനും
പേപിടിപ്പിക്കുന്ന വേഗവും താളവും.
തങ്ങളില്‍ത്തങ്ങളില്‍ നേരിട്ടുകാണാതെ
ബന്ധപ്പെടുന്നവരായ് വിശ്വമാനവര്‍.
വെബ്ബിലൂടെത്തുന്ന രൂപവും ഭാഷയും
വ്യക്തം നിഴല്‍ക്കൂത്തുപോലായി ജീവിതം .
മയയാമീമഹാവിശ്വത്തിലതിലേറെ
മയമായ് മാറി മനുഷ്യ ന്റെജീവിതം.
ഇന്നന്യരാജ്യം സ്വദേശം, സ്വരാജ്യമോ
അന്യദേശംപോലോരവ്യക്ത ഭൂപടം.
എങ്കിലുമോണം വരുംപോഴൊരായിരം
ഓര്‍മകളൊന്നിച്ചുണരുന്നു മാനസേ.
ലക്കുകേട്ടോടുന്ന ജീവിതംപെട്ടെന്ന്
നിശ്ചലമായോരുമാത്ര നിന്നുപോം.
സംവല്‍സരത്തിലൊരിക്കലാണെങ്കിലും
സന്തോഷ മേകാന്‍വരും തിരുവോണമേ
മുങ്ങിക്കുളിച്ചുതൊഴുന്നൂ സവിസ്തരം
ഭംഗിമങ്ങാതെയിരിക്കട്ടെയോര്‍മകള്‍.
No comments:
Post a Comment